anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട നാളെ(16.08.2025) തുറക്കും; ശബരിമല കീഴ്ശാന്തി നറുക്കെടുപ്പും പമ്പ മേൽശാന്തി നറുക്കെടുപ്പും ചിങ്ങം ഒന്നിന്*

ശബരിമല. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട നാളെ(16.08.2025) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ചിങ്ങമാസം ഒന്നിന് രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുക. ചിങ്ങമാസം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം 7.30 ന് ശബരിമല കീഴ്ശാന്തിയെ തെരഞ്ഞെടുക്കുന്നതിള്ള നറുക്കെടുപ്പ് നടക്കും. ശ്രീകോവിലിന് മുന്നിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ നറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും. രാവിലെ 9 ന് പമ്പയിലും പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21 രാത്രി 10 മണിക്ക് നടയടക്കും.

Spread the News

Leave a Comment

IMG 20260806 WA0051