anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എം ജി സെലക്റ്റ് കൊച്ചിയില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു

കൊച്ചി: കൊച്ചിയില്‍ ഏറ്റവും പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ.

എം.ജി സെലക്റ്റിലൂടെ പുതുയുഗ ഓട്ടോമോട്ടീവ് ആഡംബര വാഹനങ്ങളാണ് അവതരിപ്പിക്കുന്നത്. സൗത്ത് കളമശ്ശേരിയിലെ മെട്രോ പില്ലര്‍ നമ്പര്‍ 328 ലെ മാഗ്‌ന ഹൗസില്‍ സ്ഥിതി ചെയ്യുന്ന എംജി സെലക്റ്റ് എക്‌സ്പീരിയന്‍സ് സെന്റര്‍, ഇന്ത്യയിലെ 13 പ്രധാന നഗരങ്ങളിലായുള്ള 14 എക്‌സ്‌ക്ലൂസീവ് സെന്ററുകളുടെ രാജ്യവ്യാപക ശൃംഖലയുടെ ഭാഗമാണ്.
ഈ ഫ്ളാഗ്ഷിപ്പ് കേന്ദ്രം കാര്‍ പ്രേമികള്‍ക്ക് എംജിയുടെ ഏറ്റവും മികച്ചതും ഭാവി മോഡലുകളുമായി ഇടപഴകാനുള്ള അവസരം നല്‍കുമെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു.
വ്യത്യസ്തമായ അഭിരുചിയും പുരോഗമന കാഴ്ചപ്പാടുമായി കേരളം എന്നും നവീകരണവും ചാരുതയും സ്വീകരിക്കുന്നതില്‍ സ്ഥിരമായി മാനദണ്ഡങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ മൂല്യങ്ങളോടും അഭിലാഷങ്ങളോടും യോജിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിതമായ പ്രത്യേക അനുഭവം നല്‍കിക്കൊണ്ട്, എംജി സെലക്റ്റിനെ ഇവിടേക്ക് കൊണ്ടുവരുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദേഹം പറഞ്ഞു.

Img 20250825 Wa0073
ആര്‍ട്ട് ഗാലറിയുടെ സൗന്ദര്യശാസ്ത്രവും ഓട്ടോമോട്ടീവ് സങ്കീര്‍ണ്ണതയും സമന്വയിപ്പിക്കുന്ന കൊച്ചി എക്‌സ്പീരിയന്‍സ് സെന്ററില്‍ ഓരോ വാഹനവും ഒരു ശില്‍പ കലാസൃഷ്ടി ആയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051