anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലമുക്ക് കൈത്തോട് റോഡ് നാടിന് സമർപ്പിച്ചു*

അമ്പലപ്പാറ പഞ്ചായത്തിലെ നിർമ്മാണം പൂർത്തീകരിച്ച മലപ്പുറം മലമുക്ക് കൈത്തോട് റോഡ് നാടിന് സമർപ്പിച്ചു. കെ പ്രേംകുമാർ എം എൽ എ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എം എൽ എ യുടെ 2023 -24 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 22.5 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.410 മീറ്റർ നീളത്തിലാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നിർവ്വഹിച്ചിട്ടുള്ളത്. റോഡ് ഗതാഗത യോഗ്യമായതോടെ നൂറോളം വരുന്ന കുടുംബങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് യാഥാർത്ഥ്യമായത്.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ശശികുമാർ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് അംഗം പി സമിത വാർഡ് അംഗം സൗദ സലീം, പി അനൂപ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

 

Spread the News

Leave a Comment

IMG 20260806 WA0051