anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സെന്ന ഹെഗ്ഡെയുടെ ” അവിഹിതം “. വീഡിയോ ഗാനം.

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി ഒരുക്കിയ
“തിങ്കളാഴ്ച നിശ്ചയം ” എന്ന ചിത്രത്തിലൂടെ
ഏറേ പ്രേക്ഷകരുടെ അംഗീകാരവും ദേശീയ അവാർഡും നേടി വിജയ ചരിത്രം കുറിച്ച സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന
“അവിഹിതം ” എന്ന പുതിയ ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികൾക്ക് ശ്രീരാഗ് സജി സംഗീതം പകർന്ന് സിയ ഉൾ ഹഖ്, ശ്രീരാഗ് സജി എന്നിവർ ആലപിച്ച ” അയ്യയ്യേ, നിർമ്മലേ….”
എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
വീണ്ടും കാഞ്ഞങ്ങാട് ഗ്രാമ പശ്ചാത്തലത്തിൽ
യുവനടന്മാരായ ഉണ്ണി രാജാ,രഞ്ജിത്ത് കങ്കോൽ എന്നിവർക്കൊപ്പം ഒട്ടേറെ നടിനടന്മാർ അഭിനയിക്കുന്ന ഫാമിലി ഫൺ ചിത്രമായ “അവിഹിതം”
ഒക്ടോബർ പത്തിന് പ്രദർശനത്തിനെത്തുന്നു.
അംബരീഷ് കളത്തറ,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.
ഇഫോർ എക്സ്പിരിമെന്റ്സ്,ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ)എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഹാരിസ് ദേശം,പി ബി അനീഷ്,സി വി സാരഥി,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം-ശ്രീരാജ് രവീന്ദ്രൻ,രമേഷ് മാത്യുസ്,
ക്രീയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ,
എഡിറ്റർ-സനാത് ശിവരാജ്,
സംഗീതം-ശ്രീരാഗ് സജി,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീഷ് ഗോപിനാഥ്,
കല-കൃപേഷ് അയ്യപ്പൻകുട്ടി,
അക്ഷൻ-അംബരീഷ് കളത്തറ,ലൈൻ പ്രൊഡ്യൂസർ-ശങ്കർ ലോഹിതാക്ഷൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ്,റെനിത് രാജ്,
കോസ്റ്റ്യൂം ഡിസൈൻ-
മനു മാധവ്,മേക്കപ്പ്-
രഞ്ജിത്ത് മനാലിപ്പറമ്പിൽ,
സൗണ്ട് ഡിസൈൻ-
രാഹുൽ ജോസഫ്,
സേഥ് എം ജേക്കബ്,
ഡിഐ-എസ് ആർ ആക്ഷൻ ഫ്രെയിംസ് മീഡിയ,
വിഎഫ്എക്സ്-റാൻസ് വിഎഫ്എക്സ് സ്റ്റുഡിയോ,
സിങ്ക് സൗണ്ട്-ആദർശ് ജോസഫ്,
മാർക്കറ്റിംഗ്-കാറ്റലിസ്റ്റ്,ടിൻഗ്,
ഓൺലൈൻ മാർക്കറ്റിംഗ്-ടെൻജി മീഡിയ,
സ്റ്റിൽസ്-ജിംസ്ദാൻ,
ഡിസൈൻ-അഭിലാഷ് ചാക്കോ,
വിതരണം-ഇഫോർ എക്സ്പിരിമെന്റ്സ് റിലീസ്.പി ആർ ഒ- എ എസ് ദിനേശ്.

Spread the News

Leave a Comment

IMG 20260806 WA0051