anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വില്പനക്കായി എത്തിച്ച MDMA യുമായി രണ്ട് പേർ മണ്ണാർക്കാട്ട് പിടിയിൽ.

മണ്ണാർക്കാട് : ഓപ്പറേഷൻ ” ഡി ഹണ്ട് ” ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും,മണ്ണാർക്കാട് പോലീസും നടത്തിയ പരിശോധനയിൽ മണ്ണാർക്കാട് പുഞ്ചക്കാട് വെച്ച് വില്പനക്കായി എത്തിച്ച 1.83 ഗ്രാം MDMA യുമായി 1. മുസ്തഫ വയസ്സ് 36, S/O കുഞ്ഞു ഹസ്സൻ, കാസക്കൽ വീട്, കുന്നങ്കാവ്, ഏലംകുളം, പെരിന്തൽമണ്ണ , മലപ്പുറം ജില്ല 2. മുഹമ്മദ് ഷനൂബ്, വയസ്സ് 23 , S/o മൊയ്തീൻ, കുരിക്കൾ വീട്, പുഞ്ചക്കോട്, തെങ്കര , പാലക്കാട് ജില്ല എന്നിവർ പിടിയിലായി. പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ മണ്ണാർക്കാട് ഡി.വൈ.എസ്.പി. സുന്ദരൻ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ശ്രീജിത്ത്. എ.കെ യുടെ നേതൃത്വത്തിലുള്ള മണ്ണാർക്കാട് പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.

Spread the News

Leave a Comment

IMG 20260806 WA0051