വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ വായന വാരാചരണം എ വി ശശി സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. 
ഹെഡ്മാസ്റ്റർ എം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ബി ധരേഷ് സ്വാഗതം പറഞ്ഞു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ കെ മുരളീകൃഷ്ണൻ
ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻ്റ് കെ അജിത് തമ്പാൻ നന്ദി രേഖപ്പെടുത്തി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും എ വി ശശി നിർവ്വഹിച്ചു.
കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.